ഹൈദരാബാദ്: സായുധ സേനയെ നവീകരിക്കുക, പരമ്പരാഗത രീതിയിലൂടെ അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുക എന്നതാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.ഇന്ത്യയുടെ മിസൈല്‍ സാങ്കേതിക വികസനം രാജ്യത്തിന്റെ ആക്രമണം കാണിക്കാനല്ല, മറിച്ച് നമ്മുടെ പ്രദേശത്തെ പ്രതിരോധിക്കുക എന്നതാണ്. ആക്രമണ സ്വഭാവത്തെ എടുത്തു കാണിക്കുന്ന പേരുകള്‍ അയല്‍ രാജ്യക്കാര്‍ അവരുടെ മിസൈലുകള്‍ക്ക് നാമകരണം ചെയ്യുമ്പോള്‍ ഇന്ത്യന്‍ മിസൈലുകള്‍ക്ക് പൃഥ്വി,ആകാശ്, അഗ്നി, നാഗ് എന്നിങ്ങനെയാണ് പേരുകളുള്ളതെന്നും കോവിന്ദ് ചൂണ്ടിക്കാട്ടി.
പല രാജ്യങ്ങളും അവരുടെ വ്യോമയാന പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നു. ഇന്ത്യന്‍ സേനയുടെ ശക്തി വര്‍ധിപ്പിക്കാന്‍ ഹൈപ്പര്‍സോണിക് മിസൈലുകള്‍ വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തവര്‍ ഇപ്പോള്‍ സമാധാനത്തിനും ജനാധിപത്യത്തിലും ചേരാന്‍ ആഗ്രഹിക്കുന്നു. ആയുധ ശക്തിക്ക് ഇതില്‍ പങ്കുണ്ടെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
പ്രതിരോധ പൊതുമേഖല ഭാരത് ഡൈനാമിക് ലിമിറ്റഡിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ നേരിട്ടുള്ള നിക്ഷേപത്തിലൂടെയും ഉത്പാദന മേഖലയിലെ നിക്ഷേപത്തിലൂടെയും രാജ്യത്തെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കുന്നതില്‍ പ്രതിരോധ മേഖല പ്രധാന പങ്ക് വഹിക്കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
