ലോകത്തെവിടെ പോയാലും ആ നാട്ടിലെ ഭക്ഷണരീതികള്‍ രുചിച്ചറിയണം. അത് തന്നെയാണ് ആ നാട്ടിലെ സംസ്‌കാരത്തെ തൊട്ടറിയാനുള്ള മാര്‍ഗം. ഔദ്യോഗിക യാത്രയായാല്‍ പോലും അത് തന്നെയാണ് ഉചിതം. ഇക്കാര്യത്തില്‍ എപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെ ശ്രദ്ധ നല്‍കാറുണ്ട്. ഇന്ത്യ ചൈന ഉച്ചകോടിക്ക് മഹാബലിപുരത്തെത്തിയിപ്പോഴും മോദി ഇതിന് മാറ്റം വരുത്തിയില്ല.
മഹാബലിപുരത്ത് നടക്കുന്ന ഇന്ത്യ ചൈന ഉച്ചകോടിക്കെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെ പ്രധാനമന്ത്രി എത്തിയത് തമിഴ്‌നാടിന്റെ തനതുവേഷത്തിലായിരുന്നു. മുണ്ടും ഷര്‍ട്ടും വേഷ്ടിയുമായിരുന്നു അദ്ദേഹത്തിന്റെ വേഷം.
ആഹാരത്തിലും തമിഴ്‌നാട് കേരള സ്‌റ്റൈല്‍ വിഭവങ്ങളാണ് ഇന്ത്യ ചൈനീസ് പ്രസിഡന്റിനായി ഒരുക്കിയത്. ഷി ജിന്‍പിംഗിനൊരുക്കിയ ആഹാരത്തിലെ പ്രധാന വിഭവങ്ങള്‍ മിക്കതും മാംസാഹാരങ്ങളായിരുന്നു. തമിഴ്‌നാടിന്റെ തനത് വിഭവമായ തഞ്ചാവൂര്‍ കോഴിക്കറിയും കേരളത്തിന്റെ സ്വന്തം മലബാര്‍ പൊറോട്ടയുമായിരുന്നു തീന്‍മേശയിലെ താരം. തമിഴ്‌നാടിന്റെ കറിവേപ്പിലയിട്ടുവറുത്ത മീനും മട്ടന്‍ കറിയും മട്ടന്‍ ഉലര്‍ത്തിയതും ഉണ്ടായിരുന്നു. ബിരിയാണി, തക്കാളി രസം, മലബാര്‍ സ്‌പെഷ്യല്‍ ഞണ്ട് ഇങ്ങനെ ജിന്‍പിങിന് മുമ്ബില്‍ തെന്നിന്ത്യന്‍ വിഭവങ്ങളുടെ നീണ്ട നിരതന്നെ ഉണ്ടായിരുന്നു.
മലയാളികളുടെ സദ്യകളില്‍ കേമനായ അടപ്രഥമന്‍, കറുത്തരി ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കുന്ന കവന്‍ അരസി ഹല്‍വ, മക്കാനി ഐസ് ക്രീമും അദ്ദേഹത്തിനായി തീന്‍മേശയില്‍ നിരന്നിരുന്നു.
