ന്യൂഡൽഹി ; ശ്വാസതടസ്സം മൂലം മുൻ ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലിയെ എയിംസിൽ പ്രവേശിപ്പിച്ചു . ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത് .
പ്രധാനമന്ത്രി നരേന്ദ്രമോദി,ആഭ്യന്തര മന്ത്രി അമിത്ഷാ , ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ ,ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ എന്നിവർ ആശുപത്രിയിലെത്തി .
ജയ്റ്റ്ലിയുടെ ആരോഗ്യനിലയെ സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഉടൻ പുറത്തിറക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
