തിരുവനന്തപുരം: രാജ്യത്തെ 5000 ജന്‍ഔഷധി കേന്ദ്രങ്ങള്‍ വഴി ഒരു രൂപ നിരക്കില്‍ സാനിറ്ററി പാഡുകള്‍ ലഭ്യമാകും. ഇന്ന് മുതലാണ് സാനിറ്ററി പാഡുകള്‍ ഈ കേന്ദ്രങ്ങള്‍ വഴി വിലകുറച്ച് ലഭിക്കുക. മണ്ണില്‍ അലിഞ്ഞ് ചേരുന്ന പരിസ്ഥിതി സൗഹൃദ സുവിധ പാഡുകളാണ് കേന്ദ്രസര്‍ക്കാര്‍ സബ്സിഡിയോടെ ജന്‍ഔഷധി കേന്ദ്രങ്ങള്‍ വഴി വിലകുറച്ച് ലഭിക്കുക. നേരത്തെ ഇതിന് രണ്ടര രൂപയായിരുന്നു വില. നാലെണ്ണമടങ്ങിയ ഒരു പൊതിക്ക് 10 രൂപയായിരുന്നു ഇതുവരെയുള്ള വില. ഇത് കേവലം നാല് രൂപയായി കുറയും.
നിലവില്‍ ഉത്പാദനച്ചെലവ് മാത്രമാണ് നിര്‍മ്മാതാക്കള്‍ വാങ്ങുന്നത്. ബാക്കി തുക സര്‍ക്കാര്‍ സബ്സിഡി നല്‍കുകയാണ്. വില്പനയുടെ കണക്കുകള്‍ ലഭ്യമായാല്‍ മാത്രമെ എത്ര തുക സബ്സിഡി ഇനത്തില്‍ നല്‍കേണ്ടി വരുമെന്ന് കണക്കാക്കാനാകൂ എന്ന് കേന്ദ്ര രാസവസ്തു-വളം സഹമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
2018 മുതലാണ് സര്‍ക്കാര്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി സുവിധ പാഡുകളുടെ വില്പന ആരംഭിച്ചത്. മണ്ണില്‍ അലിഞ്ഞുചേുന്നതും താരതമ്യേന വിലകുറഞ്ഞതുമായ പാഡുകള്‍ക്ക് വന്‍സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മാര്‍ക്കറ്റില്‍ സ്വാകര്യ കമ്ബനികളുടെ ഒരുപാഡിന് 6 മുതല്‍ 8 രൂപ വരെ വില വരുന്ന ഘട്ടത്തിലാണ് ജന്‍ഔഷധി കേന്ദ്രങ്ങളില്‍ സുവിധ പാഡ് ഒരു രൂപക്ക് ലഭ്യമാകുക. ഇത്തരത്തില്‍ 2.2 കോടി എണ്ണം പാഡുകളാണ് ഈ കേന്ദ്രങ്ങള്‍ വഴി കഴിഞ്ഞ വര്‍ഷം മാത്രം വില്പന നടത്തിയിട്ടുള്ളത്.
