കോഴിക്കോട് : ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കയാണ്.
പുഴ കരകവിഞ്ഞൊഴുകി വെള്ളക്കെട്ട് ഉണ്ടാകുന്ന പലസ്ഥലങ്ങളിലും കേന്ദ്ര സേന, ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം തുടരുന്നു. നേവി സംഘം ജില്ലയിലെത്തി.
കോഴിക്കോട് താലൂക്കില്‍ 10 അംഗ നേവി സംഘവും 23 അംഗം എന്‍ഡിആര്‍എഫ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു.
കൊയിലാണ്ടിയില്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സും വടകരയില്‍ ബിഎസ്എഫും ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.
അഴിയൂര്‍, ഏറാമല ,ഒഞ്ചിയം, എന്നീ പ്രദേശങ്ങളില്‍ വെളളം കയറുകയും കണ്ണാടിക്കല്‍ , തടമ്പാട്ട് താഴം ,മാനാരി, തിരുവണ്ണൂര്‍ ഭാഗം വെള്ളം കയറി ഒറ്റപ്പെട്ടുകയും ചെയ്തു
കോഴിക്കോട് 27 പഞ്ചായത്തുകളില്‍ ശക്തമായ പ്രകൃതിക്ഷോഭം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
