മലയാളം

തിരിച്ചടി പ്രതീക്ഷിച്ചതിനേക്കാള്‍ വലുതെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍

There is a Slowdown…GDP Growth at 5% Came as a Surprise: RBI Governor Shaktikanta Das

കരുതയതിനേക്കാള്‍ വലിയ തിരിച്ചടിയാണ് സാമ്ബത്തിക രംഗത്ത് ഉണ്ടായതെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ദ ദാസ്. സി.എന്‍.ബി.ബി.സി-ടി.വി18 ന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ മനസ്സ് തുറന്നത്.

ആദ്യപാദത്തില്‍ ജി.ഡി.പി 5.8 ശതമാനം വളരുമെന്ന കണക്കുകൂട്ടല്‍ ഉണ്ടായിരുന്നു. എന്നാല്‍ വളര്‍ച്ച അഞ്ച് ശതമാനത്തിലേക്ക് ഇടിഞ്ഞത് അപ്രതീക്ഷിതമായിരുന്നുവെന്നാണ് ദാസ് പറഞ്ഞത്. സൗദി ആരാംകോ ആക്രമണം രാജ്യത്തെ സമ്ബദ് രംഗത്തുണ്ടാക്കുന്ന പ്രത്യാഘാതം ഉടനെ വ്യക്തമാകും. സമ്ബദ് രംഗത്തെ ഉത്തേജനത്തിനായി സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിക്കുന്നുണ്ട്. സ്ഥിതി നീണ്ടു നില്‍ക്കുകയാണെങ്കില്‍ ധനകമ്മിയെ ബാധിക്കാന്‍ ഇടയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

വളര്‍ച്ചാ നിരക്ക് കുറഞ്ഞതിനെ കുറിച്ച്‌ വിശകലനം നടത്തി കൊണ്ടിരിക്കുകയാണ്. മാന്ദ്യത്തന്റെ ലക്ഷണങ്ങളെ കുറിച്ച്‌ മോണിറ്ററി പോളിസി കമ്മറ്റി (എം.പി.സി) നേരത്തെ സൂചനകള്‍ നല്‍കിയിരുന്നു. ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നത് ഉചിതമല്ലെന്നും ഭരണപരിഷ്കാരങ്ങളാണ് ആവശ്യമെന്നും ചൂണ്ടിക്കാട്ടിയ ഗവര്‍ണര്‍, പൊതുമേഖല ബാങ്കുകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്യം നല്‍കണമെന്നും വ്യക്തമാക്കി.

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

520, Asmi Industrial Complex, Near Ram Mandir Railway Station, Goregaon West, 400104, Mumbai, Maharashtra.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us