മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി രവി ശാസ്ത്രി തന്നെ തുടരും!! ഇത് മൂന്നാം തവണയാണ് രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് ആയി തിരഞ്ഞെടുക്കപ്പെടുന്നത്.
കപില്‍ ദേവ് അദ്ധ്യക്ഷനായ ക്രിക്കറ്റ് ഉപദേശക സമിതിയാണ് പുതിയ കോച്ചിനെ പ്രഖ്യാപിച്ചത്. കപില്‍ ദേവിനെകൂടാതെ അനുഷ്മാന്‍ ഗെയ്ക് വാദ്, ഇന്ത്യന്‍ വനിതാ ടീം മുന്‍ ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമിയും തിരഞ്ഞെടുപ്പ് സമിതിയിലുണ്ടായിരുന്നു.
2015ലാണ് ശാസ്ത്രി ഇന്ത്യയുടെ ടീം ഡയറക്ടര്‍ സ്ഥാനത്ത് എത്തുന്നത്. കുംബ്ലയുടെ പകരക്കാരനായി പിന്നീട് പരിശീലകനാവുകയായിരുന്നു. അവിടം മുതല്‍ കോഹ്‌ലിയും ശാസ്ത്രിയും തമ്മില്‍ നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ കോച്ചിനെ തിരഞ്ഞെടുക്കാനുള്ള ഇന്‍റര്‍വ്യൂ ഇന്നാണ് നടന്നത്. 6 പേരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത ബിസിസിഐ അവരില്‍ നിന്നുമാണ് പുതിയ കോച്ചിനെ തിരഞ്ഞെടുത്തത്.
നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി, ന്യൂസിലാന്‍ഡ് കോച്ച് മൈക്ക് ഹസന്‍, മുന്‍ ആസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറും ശ്രീലങ്കയുടെ കോച്ചുമായ ടോം മൂഡി, അഫ്ഗാനിസ്ഥാന്‍ കോച്ചും വെസ്റ്റ് ഇന്‍ഡീസ് ഔള്‍റൗണ്ടറുമായ ഫില്‍ സിമ്മന്‍സ്, മുന്‍ ഇന്ത്യന്‍ ടീം മാനേജര്‍ ലാല്‍ചന്ദ് രജ്പുത്, മുന്‍ ഇന്ത്യന്‍ ഫീല്‍ഡിംഗ് കോച്ച് റോബിന്‍ സിംഗ് എന്നിവരാണ് അപേക്ഷകരില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നത്.
എന്നാല്‍, അഫ്ഗാനിസ്ഥാന്‍ കോച്ചും വെസ്റ്റ് ഇന്‍ഡീസ് ഔള്‍റൗണ്ടറുമായ ഫില്‍ സിമ്മന്‍സ് പിന്‍വാങ്ങിയിരുന്നു. രവി ശാസ്ത്രിയ്ക്കായിരുന്നു പട്ടികയില്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്.
