ഇസ്ലാമാബാദ് : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കെ കര്‍ത്താപുര്‍ ഇടനാഴിയുടെ സാങ്കേതിക വശത്തെക്കുറിച്ച് ഇന്ത്യ, പാക് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.
രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഇടനാഴിയുടെ സാങ്കേതിക വശങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തതെന്ന് നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. കനത്ത സുരക്ഷയില്‍ ഇടനാഴിയുടെ സീറോ പോയിന്റിലാണ് (ഇന്ത്യ-പാക് അതിര്‍ത്തി ) ഉദ്യോഗസ്ഥര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
