ഹൈദരാബാദ്: ഓടി തുടങ്ങിയ ട്രെയ്നില്‍ ചാടി കയറുന്നതിനിടെ വീണ യാത്രക്കാരനെ അതിസാഹസികമായി രക്ഷിക്കുന്ന റെയ്ല്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അംഗത്തിന്റെ വീഡിയോ വൈറല്‍. തെലുങ്കാനയിലെ നമ്ബള്ളി റെയ്ല്‍വേ സ്റ്റേഷനിലാണ് സംഭവം.
ട്രെയ്ന്‍ ഓടുന്നതിനിടെ ബോഗിയിലേക്കുള്ള പടിയില്‍ ചാടികയറുന്നതിനിടെയാണ് പിടിവിട്ട് യാത്രക്കാരന് ട്രെയ്നിനും പ്ലാറ്റ്ഫോമിനും ഇടയില്‍ വീഴാന്‍ പോയത്. ഇത് കണ്ടയുടന്‍ ഓടിയെത്തിയ ആര്‍പിഎഫ് അംഗം യാത്രക്കാരനെ സാഹസികമായി രക്ഷിക്കുകയായിരുന്നു.
ആര്‍പിഎഫ് സേനാ അംഗത്തിന്റെ പ്രവര്‍ത്തനം റെയ്ല്‍വേ സ്റ്റേഷനിലെ സിസി ടിവിയില്‍ പതിച്ചു. ഇതോടെ ഈ വീഡിയോ സാമുഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
