ഫെബ്രുവരി പതിനാലിന് ശ്രീനഗറിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ വീരചരമമടഞ്ഞ സി.ആർ.പി.എഫ് ജവാന്മാരുടെ കുടുംബങ്ങൾക്ക്, മാതാ അമൃതാനന്ദമയി മഠം അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.ഈ വർഷത്തെ ഭാരതയാത്രയുടെ ഭാഗമായി മൈസൂരിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവി ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ സംരക്ഷിയ്ക്കാനുള്ള ധർമ്മനിർവ്വഹണത്തിനിടയിൽ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളോടൊപ്പം നിൽക്കുകയെന്നത് നമ്മുടെ ധർമ്മമാണെന്നും അവരുടെ കുടുംബാംഗങ്ങളോടും പ്രിയപ്പെട്ടവരോടുമൊപ്പം ചേർന്നുകൊണ്ട്, ശാന്തിയ്ക്കും സമാധാനത്തിനും വേണ്ടി പ്രാർത്ഥിയ്ക്കാനും അമ്മ ആഹ്വാനം ചെയ്തു.
