തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ മുഖ്യപ്രതികളെ പിടികൂടാനായില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഇതുവരെ പുരോഗതിയില്ലെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ മുഖ്യപ്രതികളായ മൂന്നു പേര്‍ ഇപ്പോഴും ഒളിവിലാണ്. പ്രതികള്‍ക്ക് ഉത്തരങ്ങള്‍ ഫോണിലൂടെ നല്‍കിയെന്നും സംശയിക്കുന്ന പ്രതിപ്പട്ടികയിലുള്ള പോലീസുകാരനും ഒളിവിലാണ്.
