പു തിയ മോട്ടോര്‍ വാഹന നിയമ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് യുവാവിന് 23,000രൂപ പിഴ. ഡല്‍ഹിയിലാണ് സംഭവം. ഗുരുഗ്രാം പൊലീസാണ് പിഴ ഈടാക്കിയത്. ഹെല്‍മെറ്റും ഡ്രൈവിങ് ലൈസന്‍സുമില്ലാതെ ബൈക്കോടിച്ചതിന് ദിനേഷ് മദന്‍ ചല്ലന്‍ എന്നയാള്‍ക്കാണ് വലിയ പിഴ അടക്കേണ്ടിവന്നത്.
ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 5,000രൂപ, രെജിസ്േ്രടഷന്‍ സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തതിന് 5,000,ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 2,000 എയര്‍ പൊലൂഷന്‍ സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തതിന് 10,000, ഹെല്‍മെറ്റ് ഇല്ലാത്തതിന് 1000എന്നിങ്ങനെയാണ് പിഴ ഈടാക്കിയത്. എന്നാല്‍ താന്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ് മദന്‍ പറയുന്നത്.
