ബംഗളൂരു: ഐഎംഎ പോണ്‍സി തട്ടിപ്പുക്കേസിലെ പ്രതി മുഹമ്മദ് മന്‍സൂര്‍ ഖാന്റെ കെട്ടിടത്തിലെ സ്വിമ്മിങ് പൂളിനടിയില്‍ നിന്നും 303 കിലോ വ്യാജ സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തു. ബംഗളൂരുവിലെ കെട്ടിടത്തിന്റെ ആറാം നിലയിലുള്ള നീന്തല്ക്കുളത്തിനടിയിലാണ് 5880 വ്യാജ സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചിരുന്നത്.
വലിയ അളവില്‍ സ്വര്‍ണം കാട്ടിയാണ് മന്‍സൂര്‍ കമ്പനിയില്‍ പണം നിക്ഷേപിക്കാന്‍ ആളുകളെ പ്രലോഭിപ്പിച്ചു തട്ടിപ്പ് നടത്തിയിരുന്നത്. ദുബായില്‍ നിന്നു മടങ്ങിയെത്തിയ ഐഎംഎ ജുവല്‍സ് ഉടമ മന്‍സൂറിനെ കഴിഞ്ഞ മാസം ഡല്‍ഹിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മന്‍സൂറിന്റെ 209 കോടിയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഐഎംഎയുടെ 12 ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ 25 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ ബി. ബഷീറിനെ അടുത്തിടെ ചോദ്യം ചെയ്തിരുന്നു. അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എ ആര്. റോഷനെ ചോദ്യം ചെയ്യാന്‍ വിളിച്ചെങ്കിലും അദ്ദേഹം ഹാജരായിട്ടില്ല.
