രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിമാനത്തിന് പാക്കിസ്ഥാന് വ്യോമപാത നിഷേധിച്ചു. ഐസ് ലാന്‍ഡിലേക്ക് പോകുന്നതിനുള്ള രാഷ്ട്രപതിയുടെ പ്രത്യേക വിമാനത്തിനാണ് പാക്കിസ്ഥാന് വ്യോമപാത നിഷേധിച്ചത്.
ഉഭയകക്ഷി പ്രശ്നങ്ങളില്‍ ഇന്ത്യയുടെ അടുത്തിടെയുള്ള പെരുമാറ്റമാണ് കാരണമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കി. തിങ്കളാഴ്ചയാണ് രാഷ്ട്രപതി ഐസ് ലാന്‍ഡിലേക്ക് പോകുന്നത്.
