ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കികൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പാകിസ്ഥാന്‍ അസ്വസ്ഥമെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രവീഷ് കുമാര്‍. ഇന്ത്യയുടെ നേര്‍ക്കുള്ള പാക് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനം പാകിസ്ഥാന്‍ അംഗീകരിക്കണമെന്നും, മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടരുതെന്നും അദ്ദേഹം വ്യക്തമാക്കി.
സത്യത്തില്‍ പാകിസ്ഥാന്‍ ആശങ്കയിലാണ്. ജമ്മുകശ്മീരിലെ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമവും പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് തടയിടും. അവര്‍ക്ക് ജനങ്ങളെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കോ പ്രേരിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് ശേഷമുള്ള പാക് നടപടികളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുമായുള്ള വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ ഉപേക്ഷിച്ചത് ഏകപക്ഷീയമായ തീരുമാനമാണ്. ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതും , സംജോത എക്‌സ്പ്രസ് നിര്‍ത്തലാക്കിയതും ഇന്ത്യയോട് ചര്‍ച്ചചെയ്യാതെയാണ്. ഉടന്‍ തന്നെ തങ്ങളുടെ തീരുമാനത്തെയോര്‍ത്ത് പാകിസ്ഥാന്‍ ദു:ഖിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
