ഇസ്ലാമാബാദ്: സൗദി അരാംകോ റിലയന്‍സ് ഗ്രൂപ്പുമായി കൈകോര്‍ത്തതില്‍ ഹൃദയം തകര്‍ന്ന് പാകിസ്ഥാന്‍. ജമ്മുകശ്മീരില്‍ ഇന്ത്യയുടെ നിലപാടിനെതിരെ സൗദി ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ പിന്തുണ തേടുന്ന പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് ഇത് നല്‍കിയത്. ഇതിനെതിരെ പാക് മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
സൗദിയുടെ തീരുമാനം മോശമായിപോയെന്നാരോപിച്ച് നിരവധി പേര്‍ രംഗത്തെത്തി. സഹോദരങ്ങള്‍ ഒരിക്കലും പിന്നില്‍ നിന്ന് കുത്തുകയോ ശത്രുക്കളുമായി കൈകോര്‍ക്കുകയോ ഇല്ലെന്നും സൗദിയെക്കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്നുവെന്നും കരാറിനെക്കുറിച്ച് ഒരു പാക്ക് പൗരന്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ കമ്പനിയുമായി കരാറിലേര്‍പ്പെടുന്നതിനു മുന്‍പ് സൗദിക്ക് ഒന്നുകൂടി ആലോചിക്കാമായിരുന്നെന്നും ആര്‍ക്കും മതവികാരമോ സാഹോദര്യമോ ഇല്ല പകരം കച്ചവടം മാത്രമാണ് ലക്ഷ്യമെന്നും ചിലര്‍ ആരോപിച്ചു.
