ഇസ്ലമാബാദ് : സംജോത, താര്‍ എക്‌സ്പ്രസ്സുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ഡല്‍ഹി- ലാഹോര്‍ ബസ് സര്‍വ്വീസും പാകിസ്ഥാന്‍ നിര്‍ത്തലാക്കി. പാക് ദേശീയ സുരക്ഷാ കമ്മിറ്റിയുടെ യോഗത്തിലാണ് ബസ് സര്‍വ്വീസും നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് പാക് വാര്‍ത്താ വിനിമയ മന്ത്രി മുറദ് സയീദ് പറഞ്ഞു.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പാക് നീക്കം. ദേശീയ സുരക്ഷാ യോഗത്തിനു ശേഷമാണ് സംജോത, താര്‍ എന്നീ തീവണ്ടി സര്‍വ്വീസുകള്‍ പാകിസ്ഥാന്‍ റദ്ദാക്കിയത്. ഇന്ത്യയുമായുള്ള വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ നേരത്തെ പാകിസ്ഥാന്‍ അവസാനിപ്പിച്ചിരുന്നത്. കൂടാതെ ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് രാജ്യം വിടാനും നിര്‍ദ്ദേശിച്ചിരുന്നു . ഇതിനു പിന്നാലെയാണ് ലാഹോറിലേക്കുള്ള ബസ് സര്‍വ്വീസും പാകിസ്ഥാന്‍ നിര്‍ത്തലാക്കിയത്.
