നാവിക സേനക്ക് വേണ്ടി നിര്‍മിച്ച അന്തര്‍വാഹിനി ഐഎന്‍എസ് ഖണ്ഡേരി കമ്മീഷന്‍ ചെയ്തു. മുംബൈ പശ്ചിമ നാവികസേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് അന്തര്‍വാഹിനി കമ്മീഷന്‍ ചെയ്തത്. പ്രതിരോധ സേനകളുടെ ആധുനികവ്തകരണമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു
കല്‍വരി ക്ലാസില്‍ രണ്ടാമത്തെ അന്തര്‍വാഹിനിയാണ് ഐഎന്‍എസ് ഖണ്ഡേരി. വെള്ളത്തിനടിയില്‍ വെച്ചും ജലോപരിതലത്തില്‍ വെച്ചും ആക്രമണം നടത്താനുള്ള ശേഷി ഇതിനുണ്ട്. ശത്രുവിന്റെ അന്തര്‍വാഹനികള്‍ തകര്‍ക്കല്‍, രഹസ്യവിവരങ്ങള്‍ ശേഖരിക്കല്‍, മൈനുകള്‍ നിക്ഷേപിക്കല്‍, നിരീക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് നാവികസേനക്ക് കരുത്ത് പകരുന്നതാണിത്.
