നാഗ്പൂര്‍: ആര്.എസ്.എസിന്റെ ചരിത്രം സിലബസില്‍ ഉള്‍പ്പെടുത്തി നാഗ്പൂരിലെ രാഷ്ട്രസാന്ത് തുകാഡോജി മഹാരാജ് സര്‍വകലാശാല (പഴയ നാഗ്പൂര്‍ സര്‍വകലാശാല). രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ചരിത്ര സിലബസിലാണ് ആര്.എസ്.എസ് ചരിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രനിര്‍മ്മാണത്തില്‍ ആര്.എസ്.എസിന്റെ പങ്ക് എന്നാണ് പാഠഭാഗത്തിന്റെ പേര്.
1885 മുതല്‍ 1947 വരെയുള്ള ഇന്ത്യയുടെ ചരിത്രം എന്ന പാഠഭാഗത്തിലാണ് ആര്.എസ്.എസിന്റെ ചരിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാഠത്തിന്റെ ആഭ്യഭാഗത്ത് കോണ്‍ഗ്രസിന്റെ രൂപവല്‍ക്കരണവും മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന നിസഹകരണ സമരവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് ശേഷമാണ് രാഷ്ട്രനിര്‍മ്മാണത്തില്‍ ആര്.എസ്.എസിന്റെ പങ്ക് എന്ന പാഠഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആര്.എസ്.എസിനെക്കുറിച്ചുള്ള പാഠഭാഗം ഉള്‍പ്പെടുത്തിയത് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അറിവുകള്‍ പകരാന്‍ സഹായകമാകുമെന്ന് സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം സതീഷ് ചാഹ്ലെ പ്രതികരിച്ചു. ചരിത്രം പഠിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് സമാനമായ പാഠഭാഗം നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. ഈ വര്‍ഷം മുതല്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അത് ഏര്പ്പെടുത്തുകയാണ്്. സംഘപരിവാറും ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാണെന്നും സതീഷ് ചാഹ്ലെ പറഞ്ഞു.
