ബിയാരിസ്: പ്രാധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. കാശ്മീര്‍ വിഷയം ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള് ഉഭയകക്ഷി ചര്ച്ചയിലൂടെ പരിഹരിക്കുമെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും ഇന്ത്യ ഉറച്ചനിലപാടെടുക്കുന്നു.
ഭരണഘടനയുടെ അനുച്ഛേദം 370ല്‍ വരുത്തിയ മാറ്റങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണന്ന് മോദി ട്രംപിനെ അറിയിക്കും. അതിര്‍ത്തി കടന്നുള്ള ഭീകരത, ഇമ്രാന് ഖാന്‍ അടക്കമുള്ള പാക്ക് നേതാക്കളുടെ പ്രകോപനങ്ങള്‍, ഇന്ത്യ അമേരിക്ക വാണിജ്യതര്‍ക്കങ്ങള് എന്നിവ ട്രംപുമായി മോഡി ചര്‍ച്ച ചെയ്യും.
ജി 7 ഉച്ചകോടിക്കായി ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പരസ്പര സഹകരണത്തെപ്പറ്റി ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
