മുംബൈ :കശ്മീർ പുനഃ സംഘടന തീരുമാനം കൈക്കൊണ്ട കേന്ദ്ര സർക്കാരിന് പൂർണപിന്തുണ അറിയിച്ചുകൊണ്ട് വ്യവസായ -വാണിജ്യരംഗത്തെ പ്രമുഖ വ്യക്തികൾ രംഗത്ത് . ഭീകരതപ്രവർത്തനത്താലും കടന്നുകയറ്റത്താലും വികസനം മുരടിച്ചു പോയ കശ്മീരിന് കേന്ദ്ര സർക്കാർ തീരുമാനം പുതിയ ഉണർവേകുമെന്നു വ്യവസായികൾ പറഞ്ഞു .
370-)0 വകുപ്പ് എടുത്തുകളഞ്ഞതോടെ കശ്മീരിലുണ്ടായ ഉണർവ് വലിയതോതിലുള്ള വ്യവസായ മുന്നേറ്റവും മൂലധന നിക്ഷേപവും കൊണ്ടുവരുമെന്ന് വ്യവസായികൾ പ്രത്യാശ പ്രകടിപ്പിച്ചു .
പി എഛ് ഡി ചേംബർ ഓഫ് കോമേഴ്സ് അധ്യക്ഷൻ രാജീവ് തൽവാർ ,മഹിന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര എന്നിവർ ആദ്യം തന്നെ പിന്തുണ അറിയിച്ചിരുന്നു.
