ബെംഗളുരു: ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനു തിരശ്ശീലയിട്ടുകൊണ്ട് കര്‍ണാടകയില്‍ അല്പ സമയത്തിനകം വിശ്വാസ വോട്ടെടുപ്പ് നടക്കും. സ്ഥാനമൊഴിയാന്‍ തയ്യാറാണെന്നും വിശ്വാസ വോട്ടെടുപ്പ് നീട്ടിക്കൊണ്ടു പോകാന്‍ താല്പര്യമില്ലെന്നും സര്‍ക്കാരിനു ഈ അവസ്ഥയില്‍ തുടരാനാവില്ലെന്നും വിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
വിശ്വാസവോട്ട് തേടണമെന്ന നിര്‍ദേശം വ്യാഴാഴ്ച സ്പീക്കര്‍ രമേശ്കുമാര്‍ നിരസിച്ചിരുന്നു തുടര്‍ന്നാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കണമെന്ന അന്ത്യശാസനം സ്പീക്കര്നല്കിയത്. എന്നാല്‍ അതും നിരസിച്ചതിനെ തുടര്‍ന്ന് നീണ്ടുപോയ വിശ്വാസ വോട്ടെടുപ്പാണ് ഇന്നു നടക്കുന്നത്.
സ്പീക്കറുടെ മുന്നില്‍ ഹാജരാകാത്ത വിമത എം.എല്‍.എമാരെ അയോഗ്യരാക്കുമെന്ന മുന്നറിയിപ്പ് സ്പീക്കര്‍ നല്‍കിയിരുന്നു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിന് ശേഷം മാത്രമെ ബെംഗലൂരുവില്‍ തിരിച്ചെത്തു എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വിമത എംഎല്‍എമാര്‍.
