ന്യൂഡല്‍ഹി: ഇന്ത്യയുടെ ആണവായുധനയം ഭാവിയില്‍ മാറാമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.
പാകിസ്താനുള്ള മുന്നറിയിപ്പായിട്ടാണ് മന്ത്രിയുടെ പ്രതികരണം.
ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്നതാണ് നിലവിലെ ഇന്ത്യയുടെ നയം. എന്നാല്‍, സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഭാവിയില്‍ നയം മാറാമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
പാകിസ്ഥാനുള്ള മുന്നറിയിപ്പായിട്ടാണ് മന്ത്രിയുടെ പ്രതികരണം. ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ഒന്നാം ചമര വാര്‍ഷികത്തോടനുബന്ധിച്ച് രാജസ്ഥാനിലെ പൊഖ്‌റാനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രതികരണം. പൊഖ്റാനില്‍ വച്ചാണ് ഇന്ത്യ ആദ്യമായി ആണവായുധം പരീക്ഷിച്ചത്.
