ബംഗളൂരു: ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2 ശനിയാഴ്ച പുലര്‍ച്ചെ 1:55 ന് ചന്ദ്രന്റെ ഉപരിതലത്തില്‍ ലാന്‍ഡിംഗ് നടത്തും. ലാന്‍ഡറും റോവറും ചന്ദ്രന്റെ ഉപരിതലത്തില്‍ പരിക്കേല്‍ക്കാതെ ലാന്‍ഡ് ചെയ്യുന്ന 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അവസാന ദൗത്യം ഐഎസ്‌ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ പോലും വളരെയധികം ആശങ്കയോടെയാണ് കാണുന്നത്.
