ന്യൂ ഡല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഹര്‍ജി ഡല്‍ഹി സിബിഐ കോടതി തള്ളി. എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ ഹാജരാകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ചിദംബരം സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ചിദംബരം തിഹാര്‍ ജയിലില്‍ തന്നെ തുടരും. കേസുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്തുവരികയാണെന്നും, ഇത് കഴിഞ്ഞ് മാത്രമേ ചിദംബരത്തെ കസ്റ്റഡിയില്‍ ആവശ്യമുള്ളുവെന്നും സിബിഐ നിലപാടെടുത്തതാണ് ചിദംബരത്തിന് തിരിച്ചടിയായത്. ഈ മാസം 19 വരെ ചിദംബരം തിഹാര്‍ ജയിലില്‍ തുടരും.
