ഐടി കമ്ബനിയായ ഇന്‍ഫോസിസ് മാസ് റിക്രൂട്ട്മെന്റിന് തയ്യാറെടുക്കുന്നു. 18000 പേരെയാണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്ബനിയായ ഇന്‍ഫോസിസ് റിക്രൂട്ട് ചെയ്യുന്ന്. 8000 പേര്‍ക്കാണ് ഈ സാമ്ബത്തിക വര്‍ഷത്തില്‍ ജോലി നല്‍കിയത്. ഇവയില്‍ 2500 പേര്‍ ഇപ്പോള്‍ പഠിച്ചിറങ്ങിയവരാണ്.
നിലവില്‍ കമ്ബനിയില്‍ 2.29 ലക്ഷം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇനി അവശേഷിക്കുന്ന മാസങ്ങളില്‍ രാജ്യത്തെ സര്‍വ്വകലാശാലകളില്‍ നിന്ന് 18000 പേരെ കമ്ബനിയിലേക്ക് തിരഞ്ഞെടുക്കാനാണ് കമ്ബനിയുടെ തീരുമാനം.
