ജക്കാര്‍ത്ത: ഇന്തൊനീഷ്യയുടെ തലസ്ഥാനം മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നും ബോര്‍ണിയോ ദ്വീപിലെ കാളിമാന്റന്‍ നഗത്തിലേക്ക് തലസ്ഥാനം മാറ്റാനാണ് തീരുമാനം. ഇക്കാര്യം പ്രസിഡന്റ് ജോക്കോ വിഡോഡൊ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇതു സംബന്ധിച്ച നിര്‍ദേശം പാര്‍ലമെന്റിനു മുന്നില്‍ വച്ചു.
എപ്പോഴും വെള്ളം കയറുന്ന ജക്കാര്‍ത്തയില്‍ നിന്നും തലസ്ഥാനം മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഭൂമിയില്‍ ഏറ്റവും വേഗത്തില്‍ കടല്‍ വിഴുങ്ങിക്കൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നാണ് ജക്കാര്‍ത്ത.
ഇപ്പോഴത്തെ സാഹചര്യം തുടര്‍ന്നു പോയാല്‍ 2050ല്‍ നഗരം പൂര്‍ണമായി കടലിനടിയിലാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സമുദ്രജലനിരപ്പ് ഉയരുന്നതും കാലാവസ്ഥ വ്യതിയാനവും ഇതിനു തെളിവാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജാവാ ദ്വീപിലുള്ള നഗരങ്ങളിലും പ്രളയവും വെള്ളപ്പൊക്കവും പതിവാണ്.
