കയറി കിടക്കാന്‍ സ്വന്തമായി ഒരു വീടില്ല. ചേരിയില്‍ നിന്നും ഫോബ്‌സ് മാസികയുടെ പട്ടികയില്‍ ഇടം നേടിയ വിക്കി റോയിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഹുമന്‍ ഓഫ് ബോംബൈ എന്ന ഫെയ്‌സ് ബുക്ക് പേജിലാണ് വിക്കി റോയിയുടെ അതിജീവനത്തിന്റേയും നേട്ടത്തിന്റേയും കഥ പറയുന്നത്.
മൂന്നാം വയസിലാണ് മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയത്. അപ്പൂപ്പന്റെ ക്രൂരമര്‍ദ്ദനം തങ്ങാനാവാതെയാണ് പതിനൊന്നാം വയസില്‍ വിക്കി ബംഗാളില്‍ നിന്നും ഡല്‍ഹിയിലേക്ക് വണ്ടി കയറിയത്. ഹോട്ടലിലില്‍ പാത്രം കഴുകുന്നതിനിടെയാണ് ഡല്‍ഹിയിലെ സ്ലം ബാലക് ട്രസ്റ്റിലുള്ളവര്‍ വിക്കിയെ ഏറ്റെടുക്കുന്നത്. തുടര്‍ന്ന് സംഘടന ഫോട്ടോഗ്രാഫി പഠിപ്പിച്ചു.
2007-ല്‍ ‘സ്ട്രീറ്റ് ഡ്രീം’ എന്ന പേരില്‍ ഒറ്റയ്ക്ക് സംഘടിപ്പിച്ച എക്‌സിബിഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് 2008-ല്‍ വിക്കിയെ വേള്‍ഡ് ട്രേഡ് സെന്റര്‍ നിര്‍മ്മാണം ഫോട്ടോ ഡോക്യുമെന്റ് ചെയ്യുന്നതിനായി അമേരിക്കയിലെ മെയ്ബാഷ് ഫൗണ്ടേഷന്‍ ഫോട്ടോഗ്രാഫറായി തിരഞ്ഞെടുക്കപ്പെട്ടു. 2014-ലെ എംഐടി മീഡിയ ഫെലോഷിപ്പ് ജേതാവ് കൂടിയാണ് വിക്കി.
കൊച്ചിയിലെ മുസിരിസ് ബിനാലെ, ഹൂസ്റ്റണിലെ ബിനാലെയിലും ഇദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസില്‍ സ്ട്രീറ്റ് ഡ്രീംസ്, ദിസ് സ്‌കാര്‍ഡ് ലാന്‍ഡ്: ന്യൂ മൗണ്ടൈന്‍ സ്‌കേപ്‌സ് എന്നിങ്ങനെ ഹൈ കോണ്‍ട്രാസ്റ്റ് ബ്‌ളാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാണ് വിക്കി റോയി പ്രദര്‍ശിപ്പിച്ചിരുന്നത്.
30 വയസില്‍ താഴെയുള്ള സംരംഭകരുടെ പട്ടികയാണ് ഫോബ്‌സ് 30 അണ്ടര്‍ 30. കണ്‍സ്യൂമര്‍ ടെക്നോളജി, മാനുഫാക്ചറിങ്, മീഡിയ, സയന്‍സ്, വിദ്യാഭ്യാസം, നിയമം തുടങ്ങി 20 മേഖലകളില്‍നിന്നുള്ളവരെയാണ് ഫോബ്സ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
