ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള കേന്ദ്ര സര്‍ക്കാര്‍ കര്‍താര്‍പൂര്‍ ഇടനാഴിയുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നവംബറില്‍ ഗുരുനാനാക് ദേവ് ജിയുടെ 550ാം ജന്മവാര്‍ഷികാഘോഷത്തിന് മുന്നോടിയായി കര്‍താര്‍പൂര്‍ ഇടനാഴി പ്രവര്‍ത്തനം ആരംഭിക്കും.ഗുര ഗ്രന്ഥ് സാഹിബ് ജിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും അനുഗ്രഹവും തുടര്‍ന്നും രാജ്യത്തെ നയിക്കും. നമ്മുടെ രാജ്യത്തെ മികച്ച രീതിയില്‍ സേവിക്കാനുളള കരുത്തും ഇതിലൂടെ ഉണ്ടാകുമെന്ന് അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.
കര്‍താര്‍പൂര്‍ ഇടനാഴിയുടെ പ്രവര്‍ത്തനങ്ങള്‍ സമയപരിധിക്കുളളില്‍ പൂര്‍ത്തിയാക്കാനുളള മോദി സര്‍ക്കാരിന്‍റെ പ്രതിജ്ഞാ ബദ്ധതയും ഷാ ആവര്‍ത്തിച്ചു. കനത്ത സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. പാക്കിസ്ഥാനുമായുളള ചര്‍ച്ച വിജയമായിരുന്നു.നവംബറോടെ ഇടനാഴിയുടെ പ്രവര്‍ത്തനം പൂര്‍ത്തികരിക്കുമെന്ന് പാക്കിസ്ഥാനും ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
