ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ആശയ വിനിമയ സേവനങ്ങള്‍ 15 ദിവസത്തിനകം പുനസ്ഥാപിക്കും. കശ്മീരില്‍ നിന്നുള്ള ഗ്രാമമുഖ്യന്മാര്‍ ഉള്‍പ്പെടെയുള്ളവരുമായി അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് നല്‍കിയത്. മുതിര്‍ന്ന നേതാക്കളും പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികളും ജമ്മു കശ്മീര്‍ അശാന്തമാണെന്ന് പറയുന്നതിനിടെയാണ് കേന്ദ്ര നീക്കം.
