രാജ്യത്ത് മാവേയിസ്റ്റ് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. മാവേയിസ്റ്റ് ബാധിത പ്രദേശങ്ങളിലെ സുരക്ഷയും വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ആന്ധ്ര,ബീഹാര്‍,ഛത്തീസ്ഖണ്ഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര , ഒഡീഷ, തെലുങ്കാന, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും.
ബി.ജെ.പിയുടെ നേതൃത്വത്തിലുളള എന്‍.ഡിഎ സര്‍ക്കാറിന് മുന്നില്‍ നിരവധി തവണ മാവോയിസ്റ്റ് പ്രശ്‌നം കടന്നു വന്നിട്ടുണ്ട്. മാവോയിസ്റ്റുകള്‍ കുട്ടികളെ അവരുടെ സംഘത്തിലേക്ക് ചേര്‍ക്കുകയും സൈനിക പരിശീലനം നല്‍കുന്നുവെന്നും ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡി
സഭയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചു വരികയാണ്.
ഛത്തീസ് ഖണ്ഡിലും ജാര്‍ഖണ്ഡിലും സിപിഐ മാവോയിസ്റ്റ് കുട്ടികളെ അവരുടെ വസ്ത്രങ്ങള്‍ നല്‍കുകയും, ദൈനംദിന ജോലികള്‍ ചെയ്യിക്കുകയും ചെയ്യുന്നുണ്ട്. 2015 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ മാവേയിസ്റ്റ് ഭീഷണിയെ സമഗ്രമായി നേരിടാന്‍ ദേശീയ നയവും പ്രവര്‍ത്തന പദ്ധതിയും ആവിഷ്‌കരിച്ചു വരുന്നുണ്ട്.
