മുംബൈ: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കുറച്ചു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയും പ്രളയവും കാരണം മുംബൈ നഗരത്തില്‍ അവശ്യ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കാന്‍ തുടങ്ങി. സാധനങ്ങളുടെ ദൗര്‍ലഭ്യമാണ് അമിത വില ഈടാക്കുന്നതെന്ന് കടക്കാര്‍ പറയുന്നു.
പാല്‍, പഴങ്ങള്‍, പച്ചക്കറി എന്നിവയ്ക്കാണ് അമിത വില ഈടാക്കുന്നത്. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം പച്ചക്കറികളും പാലും, പഴങ്ങളും നഗരത്തില്‍ എത്തുന്നില്ലെന്നും ഉള്ളതിന് തന്നെ ആവശ്യക്കാര്‍ ഏറെയാണെന്നും, വളരെയധികം ദൂരത്തില്‍ നിന്നാണ് അവശ്യ സാധനങ്ങളായ ഇവ കൊണ്ടു വരുന്നതെന്നും വ്യാപാരികള്‍ അറിയിച്ചു.
മുംബൈയില്‍ സാധാരണ ഏഴു ലക്ഷം ലിറ്റര്‍ പാലും, പൂനെയില്‍ 3 ലക്ഷം ലിറ്റര്‍ പാലുമാണ് വിതരണം ചെയ്യുന്നത്. കോലാപുര്‍ ജില്ലയില്‍ നിന്നാണ് ഇവിടങ്ങളിലേക്ക് സാധാരണ പാല്‍ കൊണ്ടു വരുന്നത്. എന്നാല്‍ കോലാപുര്‍ റോഡ് അടച്ചിട്ടതിനാല്‍ പാല്‍ എത്തുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. നിലവില്‍ കര്‍ണാടക, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളില്‍ നിന്നാണ് മുംബൈയിലേക്ക് പാല്‍ എത്തുന്നത്.
