കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ചു. മിക്സിക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. സ്വര്‍ണം ഉരുക്കിയാണ് മിക്സിക്കുള്ളില്‍ ഒളിപ്പിച്ചത്.
വിപണിയില്‍ 25 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പരിശോധനയില്‍ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയെ എയര്‍ കസ്റ്റംസ് ഇന്റലിജെന്‍സ് വിഭാഗം കസ്റ്റഡിയിലെടുത്തു.
