ന്യൂദല്‍ഹി: ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കുന്ന അഭിമാന പദ്ധതിയായ ഗഗന്‍യാനിനു വേണ്ടി മൂന്ന് ബഹിരാകാശ യാത്രികരെ ഇന്ത്യ തയ്യാറാക്കി .ഭാരത വ്യോമസേനയുടെ മികച്ച മൂന്നുപേരെ ഇനി രണ്ടുവര്‍ഷം നീണ്ട പരിശീലനത്തിനായി റഷ്യയിലേക്കാണ് വിടുന്നത് . ഇന്ത്യന്‍ വ്യോമസേനയും ഐഎസ്‌ആര്‍ഒ യും ചേര്‍ന്നായിരുന്നു തെരെഞ്ഞെടുപ്പ് നടത്തിയത്.
ശാരീരിക,മാനസിക ക്ഷമതാ പരിശോധനകള്‍ എന്നിവയാണ് നടന്നിട്ടുള്ളത്.റേഡിയോളജി മേഖലയിലെ വിശദമായ പരിശോധനകള്‍ നടത്തിയശേഷമാണ് മികച്ചവരെ കണ്ടെത്തിയത് .റഷ്യയില്‍ നിന്നുള്ള പരിശീലനത്തിനു ശേഷം ഇവര്‍ ബംഗലൂരിലെ ഹ്യൂമന്‍ സ്‌പേസ് പരിശീലനകേന്ദ്രത്തില്‍ പരിശീലനം തേടും.
ഇന്ത്യ സ്വതന്ത്രയായതിന്റെ 75ാം വാര്‍ഷികമായ 2022ലാണ് ഗഗന്‍യാന്‍ പദ്ധതിക്കായി ഇസ്രോ ഒരുക്കങ്ങള്‍ നടത്തുന്നത് . 10000 കോടി ചിലവ് പ്രതീക്ഷിക്കുന്ന ദൗത്യം ബഹിരാകാശ രംഗത്തെ ഭാരതത്തിന്റെ ഏറ്റവും വലിയ പദ്ധതിയാണ് .റഷ്യയുമായുള്ള സഹകരണത്തിലെ ഈ ദൗത്യത്തോടെ സ്വന്തമായി ബഹിരാകാശയാത്ര നടത്താനും ബഹിരാകാശ യാത്രികരെ പരിശീലിപ്പിക്കാനുമുള്ള കഴിവ് ഇന്ത്യ നേടുമെന്നാണ് ശാസ്ത്രജ്ഞരുടെ വിശ്വാസം .
