ബിയാരിറ്റ്സ്: പ്രധാനമന്ത്രി നരേന്ദ്രമോദി ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ന് ഫ്രാന്‍സിലേക്ക്. ഫ്രാന്‍സിലെ ബിയാരിറ്റ്സ് നഗരത്തില്‍ ഓഗസ്റ്റ് 25 മുതല്‍ 27 വരെയാണ് ഉച്ചകോടി. നിലവില്‍ യുഎഇ സന്ദര്‍ശനം തുടരുന്ന നരേന്ദ്രമോദി ബഹ്റൈന്‍ പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
ജി 7 ഉച്ചകോടിക്കിടെ മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും . ഇന്നലെ യുഎഇയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റുപേ കാര്‍ഡ് അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന ചടങ്ങില്‍ യുഎഇയിലെ പരമോന്നത പുരസ്ക്കാരമായ ‘ ഓര്‍ഡര്‍ ഓഫ് സായിദ്’ മോദി ഏറ്റുവാങ്ങുകയും ചെയ്തു .
