ഫ്‌ളിപ്പ്കാര്‍ട്ട് ഇനി ആപ്പിലൂടെ വീഡോയോകളും സ്ട്രീം ചെയ്യും. വീഡിയോ സേവനം അടുത്ത മാസം തന്നെ സൗജന്യമായി ആരംഭിക്കുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചു. ചെറുപട്ടണങ്ങളിലും നഗരങ്ങളിലുമുള്ള ഉപഭോക്താക്കളുടെ എണ്ണം കൂട്ടുകയാണ് ലക്ഷ്യം.
തങ്ങളുടെ എതിരാളികളായ ആമസോണ്‍ ഓണ്‍ ലൈന്‍ സ്ട്രീമിങ് രംഗത്ത് കൈവരിച്ച വിജയമാണ് ഫ്‌ളിപ്പ്കാര്‍ട്ടിനേയും ഈ പാതയിലേക്ക് എത്തിച്ചത്. സിനിമ, വീഡിയോ, വെബ് സീരീസ് തുടങ്ങിയവയായിരിക്കും ആപ്പിലൂടെ നല്‍കുക. എന്നാല്‍ ഒറിജിനല്‍ കണ്ടന്റിലേക്ക് ഇപ്പോള്‍ കടക്കില്ലെന്നും ഫ്‌ളിപ്പ്കാര്‍ട്ട് വ്യക്തമാക്കുന്നു. ബെംഗളൂരുവിലാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ആസ്ഥാനം.
ഇന്റര്‍നെറ്റിന്റെ വ്യാപനവും സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗവുമാണ് സ്ട്രീമിങ് കമ്ബനികള്‍ ഇന്ത്യയിലേക്ക് എത്താന്‍ കാരണം. മുംബൈ, ന്യൂഡല്‍ഹി തുടങ്ങിയ വലിയ നഗരങ്ങളില്‍ നിന്നും ഇപ്പോള്‍ ഗ്രാമങ്ങളിലേക്കും ഇത് എത്തി. നിലവില്‍ ഈ രംഗത്ത് മുന്നില്‍ നെറ്റ്ഫ്‌ളിക്‌സാണ്. ആമസോണും ഹോട്ട് സ്റ്റാറും തൊട്ട് പിന്നാലെ തന്നെ ഉണ്ട്.
