ന്യൂഡല്‍ഹി: എയിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തോട് ചേര്‍ന്ന മുറികളില്‍ തീപിടിത്തം. ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. രണ്ടും മുന്നും നിലകളിലാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.
