കൊല്‍ക്കത്ത : പ്രതിരോധ ഗവേഷണ രംഗത്ത് ഇന്ത്യക്ക് വീണ്ടും അഭിമാന നേട്ടം. ഡിആര്‍ഡിഒ വികസിപ്പിച്ച അസ്ത്ര മിസൈല്‍ പരീക്ഷണം വിജയകരം. പശ്ചിമബംഗാളിലെ വ്യോമസേനാ താവളത്തില്‍ നിന്നും പറന്നുയര്‍ന്ന സു-30എംകെഐ യുദ്ധവിമാനം ഉപയോഗിച്ചായിരുന്നു എയര്‍ ടു എയര്‍ മിസൈലായ അസ്ത്രയുടെ പരീക്ഷണം നടത്തിയത്.
70 കിലോമീറ്ററില്‍ അധികമാണ് അസ്ത്രയുടെ ദൂരപരിധി. ആകാശത്ത് 70 കിലോമീറ്ററിലേറെ ദൂരത്തിലുള്ള ശത്രുവിനെ വീഴ്ത്താന്‍ അസ്ത്രയിലൂടെ സാധിക്കുന്നതോടെ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നു.
