ന്യൂ ഡല്‍ഹി: കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ആക്രമണത്തിനിരയായ നടി സുപ്രീംകോടതിയില്‍. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് പ്രതിയായ ദിലീപിന് നല്‍കരുതെന്നും കൈമാറിയാല്‍ അത് സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്നും നടി സുപ്രീംകോടതിയില്‍ പറഞ്ഞു. കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നും ആക്രമണത്തിനിരയായ നടി കോടതിയില്‍ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തനിക്ക് ലഭിക്കണമെന്ന് പ്രതിയായ ദിലീപ് നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കൂട്ടത്തിലാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പും നല്‍കണമെന്ന് ദിലീപ് ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് ആക്രമണത്തിനിരയായ നടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
