ദുബൈയില്‍ നിന്ന് 24 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായെത്തിയ ദമ്ബതികള്‍ അറസ്റ്റില്‍. ന്യൂ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ദമ്ബതികളെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. 700 ഗ്രാം തൂക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. ഇതിന് 24,24,218 രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.
വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ ഇറങ്ങി ഗ്രീന്‍ ചാനലിലൂടെ പുറത്തേക്ക് കടന്നയുടനെയാണ് ദമ്ബതികളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കസ്റ്റംസ് പത്രകുറിപ്പില്‍ അറിയിച്ചു.
