ചെന്നൈ: യാത്രക്കാരന് ബെര്‍ത്ത് അനുവദിച്ചില്ലെന്ന പരാതിയില്‍ റെയില്‍വെ നഷ്ടപരിഹാരം നല്‍കണമെന്ന് ചെന്നൈ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിന്റെ ഉത്തരവ്. ഒഴിവുണ്ടായിട്ടും ടി.ടി.ഇ. ബെര്‍ത്ത് അനുവദിച്ചില്ലെന്നായിരുന്നു യാത്രക്കാരന്റെ പരാതി. ടി.ടി.ഇ.യും ദക്ഷിണ റെയില്‍വേയും സംയുക്തമായി നഷ്ടപരിഹാരത്തുക നല്‍കണമെന്നാണ് ഉത്തരവ്.
അഞ്ച് വര്‍ഷം മുമ്ബാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജി.എ. ത്യാഗരാജനാണ് ടിടിഇയ്‌ക്കെതിരെ പരാതി നല്‍കിയത. സേലത്തുനിന്ന് ചെന്നൈയിലേക്ക് അണ്‍റിസര്‍വ്ഡ് ടിക്കറ്റുമായി കോവൈ എക്‌സ്പ്രസില്‍ യാത്ര ചെയ്ത ത്യാഗരാജന്‍ റിസര്‍വേഷന്‍ കോച്ചില്‍ ബെര്‍ത്ത് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് 200 രൂപ നല്‍കാന്‍ ടി.ടി.ഇ. ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിന് രശീത് ചോദിച്ചപ്പോള്‍ ടിടിഇ ത്യാഗരാജനെ പിഴയീടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ബെര്‍ത്ത് നിഷേധിക്കുകയുമായിരുന്നു.
ത്യാഗരാജന്റെ പരാതിയെത്തുടര്‍ന്ന് ദക്ഷിണ റെയില്‍വേ ടി.ടി.ഇ.യുടെപേരില്‍ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. ഇതിനിടെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ത്യാഗരാജന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തെയും സമീപിച്ചു. റിസര്‍വ്ഡ് കോച്ചുകളില്‍ ഒഴിവുണ്ടെങ്കില്‍ അണ്‍റിസര്‍വ്ഡ് ടിക്കറ്റുമായി വരുന്നവര്‍ക്ക് ബെര്‍ത്ത് അനുവദിക്കാമെന്നാണ ്‌നിയമം. ത്യാഗരാജന് ബെര്‍ത്ത് നിഷേധിച്ച സമയം ഏഴ് ബെര്‍ത്തുകള്‍ ഒഴിവുണ്ടായിരുന്നെന്ന് വകുപ്പുതല അന്വേഷണത്തില്‍ തെളിയുകയുംചെയ്തു.
