ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.
ചിദംബരത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇ.ഡിയ്ക്ക് കീഴ്‌ക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പി.ചിദംബരത്തെ നേരത്തേ സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇ.ഡിയുടെ കേസില്‍ കസ്റ്റഡി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചിദംബരം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
മൂന്ന് ദിവസത്തെ വാദത്തിന് ശേഷമായിരുന്നു മുന്‍ജാമ്യാപേക്ഷയിലെ കോടതി വിധി പറഞ്ഞത്. ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി കാലാവധി ഇന്ന് തീരും.
