മലയാളം

ജാമ്യം നിഷേധിച്ചതിനെതിരെ ചിദംബരം സുപ്രീംകോടതിയില്‍; ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

Chidambaram sent to CBI custody till August 26

ന്യൂഡല്‍ഹിഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ പി ചിദംബരം നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം തേടിയ ഹര്‍ജിയുടെ പ്രസക്തി നഷ്ടപ്പെട്ടിരുന്നു. അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കക്ഷി ചേര്‍ത്ത് നല്‍കിയ ഹര്‍ജി നിലനില്‍ക്കും. കസ്റ്റഡിയിലുള്ള ചിദംബരത്തെ സിബിഐ ഇന്ന് ചോദ്യംചെയ്യും.

ഹൈക്കോടതി ഉത്തരവിന് എതിരെ രണ്ട് ഹര്‍ജികള്‍ ആണ് പി ചിദംബരം സുപ്രീംകോടതിയില്‍ നല്‍കിയത്. അറസ്റ്റില്‍ നിന്ന് താല്‍ക്കാലിക സംരക്ഷണം തേടിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയും സിബിഐയെ കക്ഷി ചേര്‍ത്താണ് ഒരു ഹര്‍ജി. ഇന്നലെ സിബിഐ അറസ്റ്റ് ചെയ്തതോടെ ഈ ഹര്‍ജി കാലഹരണപ്പെട്ടു. എന്നാല്‍ ഇതേ അവശ്യങ്ങള്‍ ഉന്നയിച്ചു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കക്ഷി ചേര്‍ത്ത് നല്‍കിയ ഹര്‍ജി നിലനില്‍ക്കും.

കേസില്‍ നിലവില്‍ നാലു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ ആണ് ചിദംബരം. ഇത് കഴിഞ്ഞാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. ഇത് തടയുക എന്നതായിരിക്കും ചിദംബരുടെ അഭിഭാഷകരുടെ ലക്ഷ്യം. ജസ്റ്റിസ് ആര്‍ ബാനുമതിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച് ആണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. അതേസമയം കസ്റ്റഡിയില്‍ വിട്ടുകിട്ടിയ സിബിഐ ഇന്ന് ചോദ്യം ചെയ്യും. ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തായിരിക്കും ചോദ്യം ചെയ്യല്‍.

കേസിലെ മാപ്പ് സാക്ഷിയായ ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ചോദ്യം ചെയ്യല്‍. വേണ്ടിവന്നാല്‍ ഇരുവരെയും ഒരുമിച്ച്‌ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്കും കടന്നേക്കും. ഐഎന്‍എക്‌സ് മീഡിയ കേസിന് പുറമെ ധനമന്ത്രി ആയിരിക്കെ പി ചിദംബരം അനുമതി നല്‍കിയ മറ്റ് വിദേശ നിക്ഷേപങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

520, Asmi Industrial Complex, Near Ram Mandir Railway Station, Goregaon West, 400104, Mumbai, Maharashtra.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us