കല്‍പ്പറ്റ: ബാണാസുര സാഗര്‍ ഡാം വൈകിട്ട് മൂന്ന് മണിയോടെ തുറക്കും. മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് ഡാം തുറക്കുക. ജനങ്ങള്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
ഡാമിലെ ജലനിരപ്പ് 773.9 മീറ്ററിലെത്തിയാല്‍ ഡാം തുറന്നുവിടേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള നേരത്തെ അറിയിച്ചിരുന്നു. ഡാം തുറക്കുമ്പോള്‍ ബാധിക്കുന്ന സ്ഥലങ്ങളിലുള്ളവരെ മാറ്റി പാര്‍പ്പിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. പ്രദേശത്ത് ആരെയും താമസിപ്പിക്കരുതെന്നും വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. നിലവില്‍ 167 ദുരിതാശ്വാസ ക്യാപുകളിലായി 21,211 പേര്‍ കഴിയുന്നുണ്ട്.
