ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയമാകുമെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം കാലാവധി അവസാനിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ഈ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ടതിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന് സംഘം മഹാരാഷ്ട്രയിലും ഹരിയാനയിലും സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ സംഘം ഇതുവരെ ഝാര്‍ഖണ്ഡില്‍ സന്ദര്‍ശനം നടത്തിയിട്ടില്ല. അതിനാല്‍ ആദ്യം മഹാരാഷ്ട്രയിലും ഹരിയാനയിലും ആദ്യം തിരഞ്ഞെടുപ്പ് നടക്കുമെന്നും പിന്നീടാവും ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടക്കുക എന്നും സൂചനയുണ്ട്.
മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി ഏതാനും മാസങ്ങള്‍ക്ക് ശേഷം അവസാനിക്കും. മൂന്നു സംസ്ഥാനങ്ങളിലും ഈ വര്‍ഷംതന്നെ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരിക്കുന്നു. 2014 ഒക്ടോബറിലാണ് ഈ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നത്.
നിലവില്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലും ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) സര്‍ക്കാരാണ് അധികാരത്തിലിരിക്കുന്നത്.
മഹാരാഷ്ട്ര നിയമസഭയില്‍ ആകെ 288 സീറ്റാണ് ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 122 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. അതേസമയം, ഝാര്‍ഖണ്ഡില്‍ ആകെയുള്ള 81 സീറ്റുകളില്‍ 37 എണ്ണവും നേടിയാണ് ബിജെപിയുടെ രഘുബാര്‍ ദാസ് മുഖ്യമന്ത്രിയായത്.
ഹരിയാനയിലെ ആകെയുള്ള 90 സീറ്റുകളില്‍ 47 സീറ്റുകളാണ് ബിജെപിക്കുള്ളത്. മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേത്രുത്വത്തിലാണ് ബിജെപി ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.
