‘എല്ലാ ഗ്രാമങ്ങളിലും അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു ബാങ്ക് ശാഖയുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന്’ ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി. ‘ഇതു കൂടാതെ എല്ലാ ഗ്രാമങ്ങളിലും മൊബൈല്‍,ടെലി ഫോണ്‍ ബന്ധവും ഉണ്ടായരിക്കണമെന്ന്’ നിര്‍ദ്ദേശിച്ചു.
ഗോവയില്‍ നടന്ന വെസ്‌റ്റേണ്‍ സോണ്‍ കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുമ്ബോഴാണ് ഷാ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഗ്രാമങ്ങളില്‍ ഈ സൗകര്യം ലഭ്യമാക്കാനും ശാഖകള്‍ തുറക്കാനും സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ ബാങ്കുകളും ഗ്രാമങ്ങളിലേക്ക് വരണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
എല്ലാ ഗ്രാമങ്ങളില്‍ നിന്നും 10 കിലോമീറ്ററിനുളളില്‍ ഒരു ശാഖ വേണമെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ദൂരം അഞ്ച് കിലോമീറ്ററായി കുറയ്ക്കണമെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ഗോവയിലെ സുരക്ഷ പ്രശ്‌നങ്ങള്‍, ദരിദ്രര്‍ക്കായുളള പദ്ധതികള്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രശ്‌നങ്ങള്‍ എന്നിവ അമിത് ഷായുടെ അധ്യക്ഷതയില്‍ ചര്‍ച്ച ചെയ്തു.
