ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ ശാന്തമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ നേരിട്ടാണ് കശ്മീരിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും സുരക്ഷാ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നത്.
സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രതിഷേധപ്രകടനങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിരോധനാജ്ഞ കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്നും, ജനങ്ങളുടെ അവശ്യ സേവനങ്ങള്‍ക്ക് മുടക്കം വന്നിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
43,000 സൈനികരെ കൂടി ജമ്മു കശ്മീരില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.ഒരു ലക്ഷത്തോളം അര്‍ദ്ധസൈനികരാണ് നിലവില്‍ സുരക്ഷാ ചുമതതലയ്ക്കായിട്ടുള്ളത്. പാക് അധീന കശ്മീരില്‍ പ്രതിഷേധ റാലികള്‍ നടന്നിരുന്നുവെങ്കിലും താഴ്വര ശാന്തമാണ്.
