അഭിനയരംഗത്ത് താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ഇപ്പോള്‍ തുറന്നു പറഞ്ഞു നടി ഷീല. ഒരു ചാനല്‍ അഭിമുഖത്തിന്റെ ഇടയിലാണ് തന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രം സിനിമ എടുക്കുവാനായി എത്തിയ ഒരാളുടെ കഥ തുറന്നു പറയുന്നത്. ഒരിക്കല്‍ അമേരിക്കയില്‍ നിന്നും ഒരാള്‍ എത്തി ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും നായകനും താന്‍ തന്നെയാണെന്ന് ഷീലയോട് പറഞ്ഞു. ആദ്യം എവിഎം സ്റ്റുഡിയോയില്‍ വച്ച് ഒരു പാട്ട് ഷൂട്ട് ചെയ്തു. അടുത്തദിവസം ആദ്യരാത്രിയാണ് ഷൂട്ട് ചെയ്യുന്നത് എന്ന് പറഞ്ഞെങ്കിലും അത് സിനിമയില്‍ സര്‍വ്വസാധാരണമായതുകൊണ്ട് ഷീല സമ്മതിച്ചു.
സീനിന്റെ പൂര്‍ണ്ണതയ്ക്കായി പൂക്കള്‍ വിതറിയ കട്ടിലില്‍ അയാള്‍ വന്ന് ഇരിക്കുകയും ഷീലയെ കെട്ടിപ്പിടിക്കുകയും മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു. രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതു മണിവരെ ഇതുതന്നെയായിരുന്നു പരിപാടി എന്നും ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ പോലും സമയമുണ്ടായിരുന്നില്ല എന്നും ഷീല തുറന്നുപറയുന്നു. ഓരോ ടേക്ക് കഴിഞ്ഞും അയാള്‍ കട്ടിലില്‍ വന്നിരുന്ന് ഷീലയെ അടുത്തിരുത്തി കെട്ടിപ്പിടിക്കും. എന്നാല്‍ ഇതിന് പിന്നിലെ ഗുട്ടന്‍സ് യൂണിറ്റില്‍ ഉള്ളവര്‍ക്കും ഷീലക്കും മനസ്സിലായത് പിറ്റേദിവസമാണ്. അടുത്ത ദിവസം ഷൂട്ടിങ് ചെന്നപ്പോള്‍ സംവിധായകനും നിര്‍മ്മാതാവുമായ നായകനെ കാണുവാനില്ല. അയാള്‍ ഒരു പാട്ട് സീന്‍ ഷൂട്ട് ചെയ്ത് ഷീലയെ കെട്ടിപ്പിടിച്ച് അമേരിക്കയിലേക്ക് തന്നെ മടങ്ങി.
