കൊച്ചി: മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ സ്ഥാപിച്ച അഭിമന്യു സ്മാരകം അനധികൃതമാണെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന് സ്മാരകം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. സ്മാരകത്തിന് അനുമതിയുണ്ടോ എന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്നും വിശദീകരിക്കണമെന്ന് നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു.
കാമ്ബസില്‍ വിദ്യാര്‍ഥി നേതാക്കളുടെ സ്മാരകം നിര്‍മിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് വിധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളായ കെ.എം. അംജിത്ത്, കാര്‍മല്‍ ജോസ് എന്നിവര്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഈ ഹരജി പരിഗണിക്കവെയാണ് സ്റ്റേറ്റ് അറ്റോര്‍ണി േകാടതിയില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത്. സ്മാരകം നിര്‍മിച്ചതിന് ശേഷമാണ് കോളജ് ഗവേണിങ് കൗണ്‍സിലിനെ വിദ്യാര്‍ഥികള്‍ സമീപിച്ചതെന്നും ഇത് ശരിയായില്ലെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അനധികൃത നിര്‍മാണം നടത്തിയ േശഷം സാധൂകരിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. മരിച്ചു പോയവര്‍ക്കെല്ലാം സ്മാരകം വേണമെന്ന നിലപാട് അപകടകരമാെണന്ന് നിരീക്ഷിച്ച കോടതി, പൊതു സ്ഥലങ്ങളില്‍ ഇത്തരം സ്മാരകങ്ങള്‍ പണിതുയര്‍ത്തുന്നത് സര്‍ക്കാറിന്‍െറ നയമാണോ എന്നും േചാദിച്ചു. ഇക്കാര്യത്തില്‍ ആഗസ്റ്റ് ഒമ്ബതിനകം കോളജ് പ്രിന്‍സിപ്പല്‍, ഗവേണിങ് കൗണ്‍സില്‍, പൊലീസ് മേധാവി എന്നിവര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു. ആഗസ്റ്റ് 12ന് കേസ് വീണ്ടും പരിഗണിക്കും.
