ശ്രീനഗര്‍: വന്‍ ആയുധ ശേഖരവുമായി 3 തീവ്രവാദികള്‍ പിടിയില്‍. ജമ്മു കശ്മീര്‍- പഞ്ചാബ് അതിര്‍ത്തിക്കടുത്ത് ലഖാന്പൂരില്വെച്ചാണ് ഇവരെ ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇവരില്‍ നിന്ന ആറ് എകെ 47 തോക്കുകളും ട്രക്കില്‍ കടത്താന്‍ ശ്രമിച്ച ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
